സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ദ്ധാ​ർ​ഥ് ശ​ർ​മ ടാ​റ്റാ ഗ്രൂ​പ്പി​ലേ​ക്ക്

മും​ബൈ: സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ദ്ധാ​ർ​ഥ് ശ​ർ​മ ടാ​റ്റാ ഗ്രൂ​പ്പി​ലേ​ക്ക്. നാ​ളെ ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ചീ​ഫ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഓ​ഫീ​സ​റാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും.

സ​ർ​ക്കാ​ർ ജോ​ലി​യി​ൽ​നി​ന്നു പി​രി​ഞ്ഞു​പോ​കു​ക​യോ വി​ര​മി​ക്കു​ക​യോ ചെ​യ്താ​ൽ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം മാ​ത്ര​മേ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന് നി​യ​മ​മു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ടാ​റ്റാ ഗ്രൂ​പ്പി​ൽ ചേ​ർ​ന്ന എ​സ്. ജ​യ്ശ​ങ്ക​റി​ന് ഈ ​നി​യ​മ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ ഒ​ഴി​വ് ന​ല്കി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച ജ​യ്ശ​ങ്ക​ർ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി.

Leave A Reply