വിതുര പെണ്‍വാണിഭ കേസിൽ മുഖ്യപ്രതി പിടിയിൽ

കൊച്ചി: വിതുര പെണ്‍വാണിഭ കേസിൽ വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി സുരേഷ് പിടിയില്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

1996-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്തതിനെ തുടര്‍ന്ന് അന്ന് ഒളിവില്‍ പോയ സുരേഷ് 18 വര്‍ഷത്തിന് ശേഷം 2014-ല്‍ കോടതിയില്‍ കീഴടങ്ങി. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ സുരേഷ് വീണ്ടും ഒളിവില്‍ പോകുകയായിരുന്നു.

Leave A Reply