ഭാ​ര്യ​ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യത്തിൽ ഭർത്താവ് ര​ണ്ട് കു​ട്ടി​ക​ളെ കു​ത്തി​ക്കൊ​ന്നു

മൊ​റാ​ദാ​ബാ​ദ്: ഭാ​ര്യ​ക്ക് അ​വി​ഹി​ത പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ട് കു​ട്ടി​ക​ളെ ഭർത്താവ് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. നി​ർ​മ​ൽ​പു​ർ സ്വ​ദേ​ശി റോ​താ​ഷാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തുന്നൽക്കാരനായ ഇ​യാ​ൾ ത​ന്‍റെ നാ​ല് മ​ക്ക​ളെ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഒ​രു കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മ​റ്റൊ​രു കു​ട്ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​രി​ച്ച​ത്. മ​റ്റ് ര​ണ്ട് കു​ട്ടി​ക​ളും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഭാ​ര്യ​യ്ക്കു പ​ര​പു​രു​ഷ ബ​ന്ധ​ത്തി​ൽ ഉ​ണ്ടാ​യ കു​ട്ടി​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്.

 

Leave A Reply