അഞ്ചാലുംമൂട്: കൊല്ലം സ്റ്റാൻഡിൽ നിന്നും അഞ്ചാലുംമൂടുവഴി കൊട്ടാരക്കരയ്ക്ക് പോകുവാനായി കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഞായറാഴ്ച തുടങ്ങും. കഴിഞ്ഞ ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി. ദക്ഷിണമേഖലാ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജി.അനിൽകുമാറിന്റെ സാന്നിധ്യത്തിൽ കൊല്ലത്തു നടന്ന കെ.എസ്.ആർ.ടി.സി. ഫാൻസ് അസോസിയേഷന്റെയും പാസഞ്ചർ അസോസിയേഷന്റെയും യൂണിയൻ ഭാരവാഹികളുടെയും സംയുക്തയോഗ തീരുമാനപ്രകാരമാണ് സർവീസ് തുടങ്ങുന്നത്.

Leave a comment