ചെഗുവേരയ്ക്ക് ജന്മദിനാശംസ; പൃഥ്വിരാജിന് തെറി വിളിയുമായി ഒരുസംഘം ആള്‍ക്കാര്‍

തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ പോരാളിയായ ചെഗുവേരയുടെ ജന്മദിനത്തില്‍ ആശംസയറിച്ച് രംഗത്തെത്തിയ നടന്‍ പൃഥ്വിരാജ് സുകുമാരന്  തെറി വിളി. ഫേസ്ബുക്കിലൂടെ ചെഗുവേരയ്ക്ക് ജന്മദിനാശംസ നേര്‍ന്ന പൃഥ്വിയ്ക്കെതിരെ ഒരുസംഘം ആള്‍ക്കാരാണ് തെറിവളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള കമന്‍റുകളുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

മിസ്റ്റർ പൃഥ്വിരാജ് ഞാൻ താങ്കളുടെ പേജ് അൺലൈക്ക് ചെയ്യുന്നു എന്ന് തുടങ്ങുന്ന കമന്‍റുകള്‍ ഞങ്ങളുടെ വീര സവർക്കരുടെ ജന്മദിനത്തിൽ ആശംസ പോയിട്ട് അങ്ങേർക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കൾ ഈ കമ്മിക്കു ആശംസകൾ ആർപ്പിച്ചത് ഒട്ടും ഉചിതമായില്ലെന്നും പറയുന്നുണ്ട്.

 

Leave A Reply