ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ ജെ​​​ഇ​​​ഇ (അ​​​ഡ്വാ​​​ൻ​​​സ്ഡ്) ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ ജെ​​​ഇ​​​ഇ (അ​​​ഡ്വാ​​​ൻ​​​സ്ഡ്) ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യി​​​ലെ ബ​​​ല്ലാ​​​ർ​​​പുർ സ്വ​​​ദേ​​​ശി കാ​​​ർ​​​ത്തി​​​കേ​​​യ് ച​​​ന്ദ്രേ​​​ഷ് ഗു​​​പ്ത​​​യ്ക്കാ​​​ണ് ഒ​​​ന്നാം റാ​​​ങ്ക്. 372 ൽ 346 ​​​മാ​​​ർ​​​ക്ക് കാ​​​ർ​​​ത്തി​​​കേ​​​യ് നേ​​​ടി. അ​​​ലാ​​​ഹാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി ഹി​​​മാം​​​ശു ഗൗ​​​ര​​​വ് സിം​​​ഗ് ര​​​ണ്ടാം റാ​​​ങ്കും ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്നു​​​ള്ള അ​​​ർ​​​ച്ചി​​​ൽ ഭു​​​ബ​​​ന മൂ​​​ന്നാം റാ​​​ങ്കും നേ​​​ടി.

പ​​​ത്താം റാ​​​ങ്ക് നേ​​​ടി​​​യ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി​​​നി ഷ​​​ബ്നം സ​​​ഹാ​​​യി​​​ക്കാ​​​ണ് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന റാ​​​ങ്ക്. 308 മാ​​​ർ​​​ക്കാ​​​ണ് ഷ​​​ബ്നം നേ​​​ടി​​​യ​​​ത്. മൊ​​​ത്തം 38,705 പേ​​​ർ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 5,356 പേ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ്.

Leave A Reply