കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ നവാസ്  വീട്ടിലേക്ക് തിരിച്ചു

കൊച്ചി: കൊച്ചിയില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ നവാസ്  വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിച്ചേരുമെന്ന് നവാസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ത​മി​ഴ്നാ​ട് റെ​യി​ൽ​വേ പോ​ലീ​സ്  സെ​ന്‍​ട്ര​ല്‍ സി​ഐ ന​വാ​സി​നെ ക​ണ്ടെ​ത്തി​യ​ത്. തമിഴ്നാട്ടിലെ കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്.  തമിഴ്നാട് റെയിൽവേ പൊലീസാണ് കൊച്ചി സെന്‍ട്രല്‍ സിഐ നവാസിനെ തിരിച്ചറിഞ്ഞത്.  നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു.

മൂന്ന് ദിവസം മുമ്പ് മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി നവാസിന്‍റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീ‍ഡനത്തെത്തുടർന്നാണ് സിഐ നാട് വിട്ടതെന്നാരോപിച്ച് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

ന​വാ​സി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് കേ​ര​ള പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഉ​ള്‍​പ്പ​ടെ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ന​വാ​സി​നെ ക​ണ്ടെ​ത്താ​ന്‍ കൊ​ച്ചി​യി​ൽ നി​ന്നു​ള​ള നാ​ല് പോ​ലീ​സ് സം​ഘ​ങ്ങ​ളാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

 

 

Leave A Reply