നിതി ആയോഗ് യോഗം ഇന്ന്; മമത ബാനർജി പങ്കെടുക്കില്ല

ന്യൂഡൽഹി: നിതി ആയോഗ് ഭരണ കൗൺസിലിന്റെ 5–ാമതു യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരും. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും രാഷ്ട്രപതി ഭവനില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ബിജെപിയുമായി നിരന്തരം ഏറ്റുമുട്ടുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനില്‍ക്കും. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിലെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രത്യേകം കാണും. സംസ്ഥാന ദേശീയപാത വികസനം നിതിന്‍ ഗഡ്കരിയുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തും.

മഴക്കൊയ്ത്ത്, വരൾച്ച നേരിടാനുള്ള മാർഗങ്ങൾ, പിന്നാക്ക ജില്ലകളുടെ ഊർജിത വികസനം, കാർഷിക മേഖലയിലെ പരിഷ്കരണങ്ങൾ, മാവോയിസ്റ്റ് പ്രശ്ന മേഖലകളിലെയും മറ്റും സുരക്ഷാ വിഷയങ്ങൾ എന്നിവയാണ് അജൻഡ.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, സാമൂഹിക നീതിമന്ത്രി തവര്‍ ചന്ദ് ഗെഹ്‍ലോട്ട്, റയില്‍വേ – വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, നീതി ആയോഗ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉന്നയിക്കും.

 

Leave A Reply