ജൂണ്‍ 18 ലെ വാഹന പണിമുടക്ക് മാറ്റിവെച്ചു

കൊച്ചി: സംസ്ഥാന വ്യാപകമായി ഈ മാസം 18ന് നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു. പൊതു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചതിനെത്തുടർന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ജൂണ്‍ 26 ന് വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന ഗതാഗതി മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.

വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, ടാക്‌സികള്‍ പതിനഞ്ച് വര്‍ഷത്തെ ടാക്‌സ് ഒന്നിച്ചടക്കുക തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയായിരുന്നു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.

കേരള മോട്ടോര്‍ സംരക്ഷണ സമിതിയായിരുന്നു മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്. 26 വരെ ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി മോട്ടോര്‍ സംരക്ഷണ സമിതി വ്യക്തമാക്കി.

Leave A Reply