ആംബുലൻസിന് വഴിനൽകിയില്ലെങ്കിൽ 1000 ദിർഹം പിഴ

അബുദാബി: ആംബുലൻസിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങൾക്കും വഴിനൽകിയില്ലെങ്കിൽ 1000 ദിർഹം പിഴയും ആറു ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

അഞ്ചുഭാഷകളിലാണ് ഇത് സംബന്ധിച്ച ബോധവത്കരണം പോലീസ് നടത്തുന്നത്. അത്യാഹിത വാഹനങ്ങൾക്ക് വഴി നൽകാതിരിക്കൽ, അതിനുപിറകിൽ വേഗത്തിൽ ഓടിച്ചുപോകൽ എന്നിവയെല്ലാം പരിഷ്‌കൃത സമൂഹത്തിന് എതിരാണെന്നും പോലീസ് അറിയിച്ചു. .

Leave A Reply