സരിഗമ കാർവാൻ മലയാളം വിപണിയിൽ എത്തി

സംഗീത ലോകത്തെ ഇതിഹാസങ്ങളുടെ പാട്ടുകൾ പഴയതും, പുതിയതും ഒരുമിച്ച് ചേർത്തുകൊണ്ടുള്ള ബ്ലുടൂത് ഓഡിയോ സ്പീക്കറുകൾ ആണ് സരിഗമ കാർവാൻ. ഹിന്ദിയിലും, തമിഴിലും, തെലുങ്കിലും പ്രത്യേകം പ്രത്യേകം സ്പീക്കറുകൾ അവർ പുറത്തിറക്കിയിരുന്നു. എന്നാൽ മലയ;അതിൽ ഇറക്കിയിരുന്നില്ല. എന്നാൽ അവർ ഇപ്പോൾ മലയാളത്തിലെ ഇതിഹാസങ്ങളായ യേശുദാസ് ,വി. ദക്ഷിണാമൂർത്തി ,ജി ദേവരാജൻ ,ബാബുരാജ് കൂടാതെ സലിൽ ചൗദരി എന്നിവരുടെഗാനങ്ങൾ ചേർത്തിണക്കിയ മിനിലെജെന്റ്സ് സരിഗമ മലയാളം വിപണിയിൽ എത്തി.

ഏകദേശം 351 ഗാനങ്ങൾ ഉൾപ്പെടുത്തിയ സരിഗമ കാർവാന് 2490 രൂപയാണ് വില. www.saregama.com എന്ന വെബ്സൈറ്റിലൂടെ കാർവാൻ വാങ്ങിക്കാൻ സാധിക്കും. യാത്രകളിലും മറ്റും കൊണ്ട് നടക്കാൻ പറ്റുന്ന ചെറിയ റേഡിയോ മോഡലിൽ ആണ് സരിഗമ കാർവാൻ ഇറക്കിയിരിക്കുന്നത്.

Leave A Reply