തി​ങ്ക​ളാ​ഴ്ച ഡോ​ക്ട​ർ​മാ​ർ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കി​ന്

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ലെ സ​മ​രം ചെ​യ്യു​ന്ന ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഡോ​ക്ട​ർ​മാ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി സ​മ​ര​ത്തി​ന്. തി​ങ്ക​ളാ​ഴ്ച ഡോ​ക്ട​ർ​മാ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ന​യാ​യ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) അ​റി​യി​ച്ചു. അത്യാഹിതവിഭാഗം ഒഴികെ മറ്റൊന്നും പ്രവർത്തിക്കില്ല.ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രെ സ​മീ​പി​ക്കു​മെ​ന്നും ഐ​എം​എ അ​റി​യി​ച്ചു.

പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ പ്രതിനിധികൾ വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനെ കണ്ടു. അക്രമികൾക്കെതിരേ നടപടിയെടുക്കുന്നതിനുപകരം ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും അന്ത്യശാസനം നൽകുകയുമാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചെയ്യുന്നതെന്ന് ഹർഷ്‌വർധൻ കുറ്റപ്പെടുത്തി.  ബംഗാളിലെ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാർ വെള്ളിയാഴ്ച സൂചനാ പണിമുടക്കു നടത്തി. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചണ്ഡീഗഢ്, ജയ്‌പുർ, ലഖ്നൗ, ഗോവ, കർണാടക, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പണിമുടക്കി.

കോ​ൽ​ക്ക​ത്ത​യി​ലെ എ​ൻ​ആ​ർ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി മ​രി​ച്ച​തി​നെ തു​ട​ർ​ന്നു രോ​ഗി​യു​ടെ ബ​ന്ധു​ക​ൾ പ​രി​ഭോ​ഹോ മു​ഖ​ർ​ജി എ​ന്ന ജൂ​നി​യ​ർ ഡോ​ക്ട​റെ ആ​ക്ര​മി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് രോ​ഗി മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ബ​ന്ധു​ക​ളു​ടെ ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡോ​ക്ട​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ആ​രം​ഭി​ച്ച​ത്.

Leave A Reply