എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നത് തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളിലല്ലെന്ന് ഒമാൻ

മസ്‌കറ്റ്: എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഇറാനും അമേരിക്കക്കും പിന്നാലെ പ്രതികരണവുമായി ഒമാന്‍. സംഭവങ്ങള്‍ നടന്നത് ഒമാന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ അല്ലെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.

ആക്രമണമുണ്ടായ രണ്ട് കപ്പലുകളുടെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി റോയല്‍ നേവി ഓഫ് ഒമാന്റെ രണ്ട് കപ്പലുകള്‍ അയച്ചതായും ഒമാന്‍ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ മാരിടൈം സെക്യൂരിറ്റി സെന്ററുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave A Reply