സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം കൂടുന്നു

റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 11.9 ശതമാനം പേരുടെ വർദ്ധനയുണ്ടായതായി റിപ്പോർട്ട്. അതേ സമയം വിദേശ ജീവനക്കാരുടെ എണ്ണം കുറയുകയും ചെയ്തു. പുതിയ കണക്കുകൾ പ്രകാരം ആരോഗ്യ മേഖലയിൽ അകെ 4,42,700 ഓളം ജീവനക്കാരാണുള്ളത്. ഒരു വർഷത്തിനിടെ ജീവനക്കാരുടെ എണ്ണത്തിൽ 4.4 ശതമാനം വർദ്ധനവാണുണ്ടായത്. കഴിഞ്ഞ വർഷാവസാനത്തെ കണക്കു പ്രകാരം ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം 47.2 ശതമാനമാണ്.

Leave A Reply