ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല​യു​ടെ ജ​യി​ൽ സെ​ല്ലി​ൽ മൊ​ബൈ​ൽ ഫോ​ൺ

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന തി​ഹാ​ർ ജ​യി​ൽ സെ​ല്ലി​ൽ​ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു. ജ​യി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ മിന്നല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് മൊ​ബൈ​ൽ ഫോ​ൺ പിടിച്ചെടുത്തത്.

മൊ​ബൈ​ൽ ഫോ​ൺ കൂ​ടാ​തെ ചാ​ർ​ജ​ർ, പു​ക​യി​ല എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. സാ​ധ​ന​ങ്ങ​ൾ ത​ന്‍റേ​താ​ണെ​ന്ന് ചൗ​ട്ടാ​ല​യു​ടെ സ​ഹ​ത​ട​വു​കാ​ര​ൻ അ​വ​കാ​ശ​പ്പെ​ട്ടു. പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ല്ലി​നു കൈ​മാ​റി. അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ 10 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ണ് ചൗ​ട്ടാ​ല തി​ഹാ​റി​ൽ എ​ത്തി​യ​ത്.

Leave A Reply