ലോകത്ത് ഏറ്റവും കൂടുതൽ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്

ലോകത്തിലെ മുഴുവൻ ജനസംഖ്യയിൽ പകുതിയിൽ കൂടുതൽ പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണെന്ന് ലോകപ്രശസ്ത വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് മേരി മീക്കര്‍ പറഞ്ഞു. ഇതിൽ  രണ്ടാം സ്ഥാനത്ത് ഇന്ത്യയ ആണെന്നും മീക്കർ പറഞ്ഞു. ലോകത്ത് ഇൻറ്റർനെറ്റ് ഉപായയോഗിക്കുന്നതിൽ 12 ശതമാനം ഇന്ത്യക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒന്നാം സ്ഥാനം ചൈനക്കാണ്. 21 ശതമാനം ആളുകൾ ആണ് ചൈനയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.

ജിയോയുടെ കടന്നു വരവോടെയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് വരൻ കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.ഡാറ്റാ പ്ലാനുകള്‍ റിലയൻസ് ജിയോ വൻ വിലക്കുറവിൽ ഇന്ത്യയിൽ എത്തിച്ചതോടെയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗം കൂടാൻ കാരണമായത്. 307 ദശലക്ഷം ആണ് ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത്.

Leave A Reply