എമിഗ്രേഷൻ നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ

ദുബായ്: എമിഗ്രേഷൻ നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവർ വഞ്ചിതരാവുന്നത് കണക്കിലെടുത്താണ് നടപടി.എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഓരോ പാസ്പോർട്ട് ഓഫീസ് വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്തേക്ക് പോകുന്നവരെ ചില റിക്രൂട്ടിങ് ഏജൻസികൾ ചൂഷണം ചെയ്യുന്ന നടപടി നിർത്തലാക്കും. വിദേശത്ത് വീട്ടുജോലിക്കായുംമറ്റും എത്തുന്നവർക്ക് സംരക്ഷണം ഉറപ്പുവരുത്തും. ഇത്തരം വിഷയങ്ങൾ സംസ്ഥാന സർക്കാരുകളുടെകൂടി പങ്കാളിത്തത്തോടെയാവും നടപ്പാക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.

Leave A Reply