ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ശ്രീലങ്ക ഓസ്‌ട്രേലിയ മത്സരം

ഓവൽ : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരം വൈകുന്നേരം മൂന്ന് മണിക് ആരംഭിക്കും.ലോകകപ്പിലെ ഇരുപതാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇരു ടീമുകളുടെയും അഞ്ചാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഒരു കളി മാത്രം തോറ്റ ഓസ്‌ട്രേലിയക്ക് ആറ് പോയിന്റ് ഉണ്ട്. എന്നാൽ നാലു കളിയിൽ രണ്ട് മത്സരങ്ങൾ മഴ മൂലം ഉപേക്ഷിച്ച ശ്രീലങ്ക ഇതുവരെ ഒരു കളിയാണ് ജയിച്ചിരിക്കുന്നത്. അതിനാൽ ഇന്നത്തെ മത്സരം ജയിക്കേണ്ടത് ശ്രീലങ്കയ്ക്ക് അനിവാര്യമാണ്.

Leave A Reply