ന്യൂ​ഡ​ൽ​ഹി:  ആ​ന്ധ്ര​യ്ക്ക് പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന വാ​ഗ്ദാ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ലി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്.​ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ​പ്ര ധാന മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ വ​ച്ചാ​ണ് നീ​തി ആ​യോ​ഗ് അ​ഞ്ചാം ഗ​വേ​ണിം​ഗ് യോ​ഗം ചേ​രു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ല​ഫ്റ്റ​ന​ന്‍​ഡ് ഗ​വ​ര്‍​ണ​ര്‍​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ന്ധ്രാ​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക പ​ദ​വി എ​ന്ന ആ​വ​ശ്യം യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി.

Leave a comment