ഇറക്കുമതി ചെയ്യുന്ന കശുവണ്ടിപരിപ്പിന്റെ വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കശുവണ്ടി മേഖല

കൊല്ലം : ആഫ്രിക്ക, വിയറ്റ്നാം പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്നും നികുതി  വെട്ടിപ്പിലൂടെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കശുവണ്ടിപ്പരിപ്പിന്റെ വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയെ കശുവണ്ടി മേഖല   സ്വാഗതം ചെയ്തു .   ഒരു  കിലോയ്ക്ക്  288 രൂപ എന്നതിൽ നിന്നും 680 രൂപയും  മുഴുവൻ പരപ്പിന്   400 രൂപയിൽ നിന്നും 720 രൂപയായി ഉയർത്തി മിനിമം ഇറക്കുമതി തുകയായി നിശ്ചയിച്ചു .   പ്രതിസന്ധിയിൽ ആയിരിക്കുന്ന കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് ഈ തീരുമാനം പുത്തൻ ഉണർവാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേരളത്തിൽ സംസ്കരിച്ചു വരുന്ന കശുവണ്ടിപ്പരിപ്പിന്  ആവശ്യക്കാർ കൂടിവരികയാണ് .  അതിലൂടെ കേരളത്തിലെ കശുവണ്ടിപ്പരിപ്പിന്റെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെറുകിട വ്യവസായികൾക്ക് സാധിക്കുകയും അതിലൂടെ തൊഴിൽദിനങ്ങൾ കൂട്ടി ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികൾക്ക് തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും സർക്കാരിന് സാധിക്കും. ആയതിനാൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കശുവണ്ടിപ്പരിപ്പിന്റെ  നിരക്ക് വർധന അട്ടിമറിക്കപ്പെടാതെ  കാത്തുസൂക്ഷിക്കുകയും കേരളത്തിലെ പ്രതിസന്ധിലായിരിക്കുന്ന  കശുവണ്ടി വ്യവസായത്തെ കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജ് അനുവദിച്ചും  ഇന്ത്യയിലെതന്നെ  നൂറോളം വർഷം പഴക്കമുള്ള  പരമ്പരാഗത വ്യവസായമായ  കശുവണ്ടി വ്യവസായം ഇവിടെ നിലനിർത്തണമെന്നും കശുവണ്ടി വ്യവസായ സംരക്ഷണ സമിതി കൺവീനർ കെ. രാജേഷ്, പ്രസിഡണ്ട് ബി. നൗഷാദ് എന്നിവർ  അറിയിച്ചു.

 

 

Leave A Reply