ന്യൂ​ഡ​ൽ​ഹി: 5 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രെ കൊലപ്പെടുത്തിയ അ​ന​ന്ത്നാ​ഗ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​ന്ത്യ വി​ട്ട​യ​ച്ച ഭീ​ക​ര​നെ​ന്ന് സം​ശ​യം. കാ​ണ്ഡ​ഹാ​ര്‍ വി​മാ​ന റാ​ഞ്ച​ലി​നെ തു​ട​ർ​ന്ന് ബ​ന്ധി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ഇ​ന്ത്യ വി​ട്ട​യ​ച്ച അ​ൽ ഉ​മ​ർ മു​ജാ​ഹു​ദ്ദീ​ൻ ഭീ​ക​ര​ൻ മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് സ​ർ​ഗാ​ർ എ​ന്ന ഭീ​ക​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് അനുമാനം . പിന്നീട് മു​ഷ്താ​ഖ് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ൽ ഉ​മ​ർ മു​ജാ​ഹു​ദ്ദീ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നു.

അ​ന​ന്ത്നാ​ഗ് ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാണ് മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് എന്നാണ് സൈ​ന്യ​ത്തി​ന്‍റെ നി​ഗ​മ​നം. ആ​ക്ര​മ​ണ​ത്തി​ൽ ജെ​യ്ഷെ​മു​ഹ​മ്മ​ദി​നും പ​ങ്കു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വെളിപ്പെടുത്തുന്നു .കാ​ഷ്മീ​രി​ൽ തീവ്ര വാദ ​സം​ഘ​ട​ന​ക​ളാ​യ അ​ൽ ഉ​മ​ർ മു​ജാ​ഹു​ദ്ദീ​നും ജെ​യ്ഷെ മു​ഹ​മ്മ​ദും ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ വിലയിരുത്തുന്നു . മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് ഇ​ന്ത്യ​യു​ടെ പി​ടി​യി​ലാ​യ​ത്
1992 ൽ ​ആ​ണ്. 1999 ല്‍ ​ഇ​ന്ത്യ​യു​ടെ യാ​ത്രാ​വി​മാ​നം റാ​ഞ്ചി​യ ഭീ​ക​ര​ർ ബ​ന്ധി​ക്ക​ൾ​ക്കു പ​ക​ര​മാ​യി ആ​വി​ശ്യ​പ്പെ​ട്ട​ത് ജെ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ൻ മ​സൂ​ദ് അ​സ്ഹ​റി​നെ ഉ​ൾ​പ്പെ​ടെ മു​ന്നു പേ​രെ​യാ​യി​രു​ന്നു. അ​ക്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഭീ​ക​ര​നാ​യി​രു​ന്നു മു​ഷ്താ​ഖ് അ​ഹ​മ്മ​ദ്. 1999-ല്‍ 180 ​യാ​ത്രി​ക​രു​മാ​യി നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു ത്രി​ഭു​വ​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​രു​ക​യാ​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​മാ​ണ് ഭീകരർ റാ​ഞ്ചി​യ​ത്.

Leave a comment