വനിത ഫുട്ബാൾ ലോകകപ്പ് : ബ്രസീലിനെ ഓസ്‌ട്രേലിയ തോൽപ്പിച്ചു

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ബ്രേസിയലിനെ ഓസ്‌ട്രേലിയ തോൽപ്പിച്ചു. അട്ടിമറി വിജയമാണ് ഓസ്‌ട്രേലിയ നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്‌ട്രേലിയ ബ്രസീലിനെ തോൽപ്പിച്ചത്.

മത്സരത്തിന്റെ ഇരുപത്തിയേഴാം മിനിറ്റിൽ ബ്രസീൽ ആണ് ആദ്യ ഗോൾ നേടിയത്. മുപ്പത്തിയെട്ടാം മിനിറ്റിലും ബ്രസിൽ ഗോൾ നേടി ലീഡ് ഉയർത്തി. എന്നാൽ പിന്നീട് ഓസ്‌ട്രേലിയ മികച്ച പ്രകടനമാണ് കഴിച്ചവെച്ചത്. 46,58,66 എന്നീ മിനിറ്റുകളിൽ ഓസ്‌ട്രേലിയ ഗോളുകൾ നേടി.

Leave A Reply