‘മോദി ഹേ തോ മുൻകിൻ ഹേ’; ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യം ഏറ്റു പറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ

വാഷിങ്ടൻ : ‘മോദി ഹേ തോ മുൻകിൻ ഹേ’; ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യം ഏറ്റു പറഞ്ഞ്, ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. യുഎസ് – ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദി ഹേ തോ മുൻകിൻ ഹേ’ (മോദിയുണ്ടെങ്കിൽ സാധ്യമാണ്) ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താനുള്ള സുവർണാവസരമാണ് മോഡി വീണ്ടും അധികാരത്തിൽ വന്നതോടെ കൈവന്നിരിക്കുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലെത്തിയതായും പോംപെയോ പറഞ്ഞു.ഈ മാസാവസാനം പോംപെയോ ഇന്ത്യ സന്ദർശിക്കുന്നുണ്ട്.

Leave A Reply