ജെനി മാത്യുവി​െൻറ മൃതദേഹം നാട്ടിലേക്ക് അയച്ചു

ജിദ്ദ: ജിദ്ദയിൽ വച്ച് കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട അടൂർ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയൽ ഡേയ്‌ലിൽ ജെനി മാത്യുവി​െൻറ (45) മൃതദേഹം ഇന്ന് പുലർച്ചെ സൗദിയ വിമാനത്തിൽ നിന്ന് നാട്ടിലേക്ക് അയച്ചു.നവോദയയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ജെനി. മൃതദേഹം ശനിയാഴ്ച മങ്ങാട് സ​െൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.

ഭാര്യ ലിയ ജെനി ജിദ്ദ ന്യൂ അൽവുറൂദ് ഇൻറർനാഷനൽ സ്‌കൂൾ അധ്യാപികയാണ്. മക്കളായ ജോയൽ മാത്യു ജെനി, ജോആൻ റേച്ചൽ ജെനി എന്നിവർ അതേ സ്‌കൂളിലെ വിദ്യാർഥികളാണ്.

Leave A Reply