ഇടതുപാർട്ടികൾ ലയിക്കാനാഗ്രഹിച്ച് വീണ്ടും സിപിഐ

ഡൽഹി: വീണ്ടും ലയന നീക്കവുമായി സിപിഐ രംഗത്ത്‌ . സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയെ സമീപിച്ച് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി കത്തു നൽകിയതായറിയുന്നു . കത്ത് പാർട്ടി കമ്മിറ്റിയിൽ സിപിഎം വിതരണം ചെയ്തെങ്കിലും ഇതുവരെ തീരുമാനമൊന്നും എടുത്തില്ലെന്നാണ് സിപിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് അണികൾ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും മാറിയ സാഹചര്യത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തകർച്ചയെ നേരിടുമ്പോൾ ലയനം അത്യാവശ്യമാണെന്നാണ് സിപിഐയുടെ നിഗമനം.നേരത്തെയും ലയന നീക്കവുമായി സിപിഐ രംഗത്തെത്തിയിരുന്നു. എന്നാൽ സിപിഎമ്മിൽ നിന്ന് അനുകൂല സമീപനമല്ല ഉണ്ടായത്. ചില നേതാക്കൾ അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി ലയന നീക്കത്തിന് എതിരായാണ് തീരുമാനം എടുത്തത്.
55 വർഷങ്ങൾക്ക് മുൻപ് പിളർപ്പുണ്ടായ സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും ലയനം അനിവാര്യമാണെന്നും സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Leave A Reply