ഡൽഹി : ഇന്ത്യയുടെ സൗരദൗത്യം ആദിത്യമിഷന്‍ അടുത്തവര്‍ഷം മധ്യത്തോടെയെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ.ശിവന്‍. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യം അടുത്തവര്‍ഷം ഡിസംബറോടെ യാഥാര്‍ഥ്യമാകുമെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പറഞ്ഞു. ഏഴുവര്‍ഷത്തിനകം സ്വന്തമായി ബഹിരാകാശനിലയം ഉൾപ്പെടെ ബഹിരാകാശരംഗത്ത് വന്‍ശക്തിയാകാന്‍ ഇന്ത്യക്ക് സാധിക്കും . ഇതില്‍ ആദ്യത്തേതാണ് ഐ.എസ്.ആര്‍.ഒയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 2. ജൂലൈ 15ന് ആണ് വിക്ഷേപണം. ഡിസംബര്‍ ആറോടെ ചന്ദ്രന്‍റെ ഉപരിതലം തൊടും. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതുവരെയുള്ള അവസാന 15 മിനിറ്റ് ഐ.എസ്.ആര്‍.ഒ. നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ പറഞ്ഞു.

സൂര്യനെ അറിയാനുള്ള ആദിത്യമിഷനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. അടുത്തവര്‍ഷം മധ്യത്തോടെ വിക്ഷേപിക്കും. നൂറുദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് സൗരദൗത്യത്തിലെ വെല്ലുവിളി.

Leave a comment