ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ സ്കൂ​ട്ട​ർ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ൾ മ​രി​ച്ചു

മ​ങ്കൊ​ന്പ്: സ്കൂ​ട്ട​ർ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ൾ മ​രി​ച്ചു. ആ​ല​പ്പു​ഴ സ​നാ​ത​ന​പു​രം ക​ള​ർ​കോ​ട് അ​യ്യ​ക​ത്തു​വെ​ളി വീ​ട്ടി​ൽ പ​ത്മ​നാ​ഭ​ന്‍റെ മ​ക​ൻ വേ​ണു (55) വാ​ണു മ​രി​ച്ച​ത്. ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ മ​ങ്കൊ​ന്പ് ബ്ലോ​ക്ക് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെയാണ് അപകടം നടന്നത്.
ക​ള​ർ​കോ​ട് ഹ​രി​ശ​ങ്ക​രം വീ​ട്ടി​ൽ ദീ​പു വി​ജ​യ​ൻ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പുറകിലിരുന്നു സഞ്ചരിക്കുകയായിരുന്നു വേ​ണു. ദീ​പു പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

Leave A Reply