കുവൈത്ത് :  ബിഡികെ കുവൈത്ത് ചാപ്റ്റർ കുവൈത്തിലെ പ്രമുഖ കോൺട്രാക്ടിംഗ് കമ്പനിയായ ഗ്ളോബൽ ഇന്റർനാഷണലിന്റെ പങ്കാളിത്തത്തോടെ ഗ്ലോബൽ ന്റെ അഹമ്മദിയിൽ ഉള്ള കോർപ്പറേറ്റ് ഓഫീസിൽ വച്ച് തിങ്കളാഴ്ച രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 12മണി വരെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ഗ്ലോബൽ കമ്പനിയുടെ 26 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആണ് ബിഡികെ കുവൈത്ത് ചാപ്റ്റർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് ക്രമീകരിച്ചത്. ബ്ലഡ് ബാങ്കിന്റെ ഡോക്ടർമാരും, പാരാമെഡിക്കൽ ജീവനക്കാരും, ബിഡികെ വാളണ്ടിയർമാരും ഉൾപ്പെടെ മുപ്പതോളം പേർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പ്രവർത്തിച്ചു. ക്യാമ്പിന് രാജൻ തോട്ടത്തിൽ, ജോസ് എരിഞ്ഞേരി, ബാബു എരിഞ്ഞേരി, രാജേഷ് ആർ.ജെ., പ്രവീൺകുമാർ, ബിനു, ബിവിൻ തോമസ്, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.

ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയുടെ വിവിധങ്ങളായ സാമൂഹ്യജീവകാരുണ്യപരിപാടികളുടെ തുടർച്ചയായി സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ അൻപതിനടുത്ത് ജീവനക്കാർ രക്തദാനമെന്ന മഹത്തായ ജീവൻരക്ഷാ കർമ്മത്തിൽ പങ്കാളികളായി. കമ്പനിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം, കേരളത്തിലെ വിവിധ ജില്ലകളിലായി അർഹതപ്പെട്ട മുപ്പത് പേർക്ക് വീട് നിർമ്മിച്ച് നൽകുകയുണ്ടായി.

Leave a comment