ഹജ്ജ് യാത്രികർക്കായി ദുബായ് ആരോഗ്യ മന്ത്രാലയം ബോധവത്കരണ പരിപാടികൾ ആരംഭിച്ചു

ദുബായ്: ഹജ്ജ് യാത്രികർക്കായി ദുബായ് ആരോഗ്യ മന്ത്രാലയം ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന പരിപാടിയിൽ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് വിശദീകരിക്കും.

പകർച്ചവ്യാധികളും അണുബാധകളും തടയുന്നതിനുള്ള വാക്‌സിനെക്കുറിച്ചും ഗുരുതരമായ അസുഖങ്ങളുള്ളവർ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നു. ഹജ്ജ് യാത്രികർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രാലയം ഹജ്ജ് മെഡിക്കൽ മിഷൻ മേധാവി ഡോ. അബ്ദുൽ കരീം അൽ സറൂണി അറിയിച്ചു.

Leave A Reply