പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും

ബിഷ്കേക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പാക് വ്യോപരിധിയിൽ പ്രവേശിക്കാതെ ഒമാൻ വഴിയാണ് പ്രധാനമന്ത്രി കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കേകിലേക്ക് പോകുന്നത്. ബിഷ്കേകിൽ എത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താനും തയ്യാറായിട്ടില്ല.

ഉച്ചയോടെ അദ്ദേഹം കിർഗിസ്ഥാനിലെത്തും. ക്സി ജിൻപിങിന് പുറമെ കിർഗിസ്ഥാൻ പ്രസിഡന്റ് സോറൻബോയ് ജീൻബെകോവുമായും മോദി ചർച്ച നടത്തും. തുടർന്ന് കിർഗിസ്ഥാനിലെ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സന്നിഹിതനാകും.

Leave A Reply