മന്ത്രി വി മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പ്

ഡൽഹി : കേന്ദ്ര സഹ മന്ത്രി വി മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു . ഡൽഹിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർട്ടിയുടെ ലോക്സഭാ കക്ഷി നേതാവ് . പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് സഭയുടെ ഉപ നേതാവ് .

രാജ്യസഭയിലെ പാർട്ടി നേതാവായി തവർ ചന്ദ് ഗെലോട്ടും , ഉപ നേതാവായി പീയുഷ് ഗോയലിനെയും തെരഞ്ഞെടുത്തു .കേന്ദ്ര മന്ത്രിയായ പ്രഹ്ലാദ് ജോഷി സർക്കാർ ചീഫ് വിപ്പായി പ്രവർത്തിക്കും . അർജുൻ റാം മേഹ്വാളാണ് ലോക്സഭാ ഡപ്യൂട്ടി ചീഫ് വിപ്പ് . ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പ് സഞ്ജയ് ജെയ്സ്വാളിനെയും , രാജ്യസഭയിലെ ചീഫ് വിപ്പ് നാരായണൻ ലാൽ പഞ്ചാരിയയേയും തെരഞ്ഞെടുത്തു .

Leave A Reply