102 ഗ്രാം കഞ്ചാവുമായി രണ്ടംഗ സംഘം പിടിയിൽ

കോവളം: കോവളം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ രതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടംഗ സംഘത്തെ കോവളം പൊലീസ് പിടികൂടി. വെള്ളാർ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിമൽമിത്ര (18) കോവളം ബീച്ച് റോഡ് സ്വദേശി അനിക്കുട്ടൻ (18) എന്നിവരാണ് പിടിയിലായത്. പിടിയിലായ സംഘത്തിൽ നിന്നും 102 ഗ്രാം കഞ്ചാവ് കണ്ടെത്തി. നാളുകളായി വാഴമുട്ടം ഗവൺമെന്റ് ഹെെസ്കൂളിലും പരിസരങ്ങളിലുമുള്ളവരെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

Leave A Reply