വാ​ഹ​ന​മോ​ഷ​ണക്കേസി​ലെ പ്ര​തി പി​ടി​യി​ൽ

തി​രൂ​ർ: നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണക്കേസി​ലെ പ്ര​തി പി​ടി​യി​ൽ. കൂ​ട്ടാ​യി വാ​ടി​ക്ക​ൽ സ്വ​ദേ​ശി മൊ​യ്തീ​ന്‍റെ പു​ര​ക്ക​ൽ മു​ക്താ​ർ (19) ആ​ണ് തി​രൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് സം​ഘം ആ​ഴ്ച​ക​ളോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ക്താ​റി​നെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്. വി​ല കൂ​ടി​യ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ ക​ട​ലോ​ര മേ​ഖ​ല​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളെ പ​റ്റി വി​വ​രം ല​ഭി​ച്ച​തോ​ടെ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്നു കോ​ട്ട​ക്ക​ൽ പ​റ​പ്പൂ​രി​ലു​ള്ള അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന യൂ​ണി​ക്കോ​ണ്‍ മോ​ട്ടോ​ർ സൈ​ക്കി​ളും മ​ല​പ്പു​റം പ​ട്ട​ർ​ക​ട​വ് സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നു ബു​ള്ള​റ്റും തി​രൂ​ര​ങ്ങാ​ടി മ​ന്പു​റം റോ​ഡി​ലു​ള്ള പ​ള്ളി​യു​ടെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​മീ​ൻ സു​ൽ​ത്താ​ന്‍റെ ബു​ള്ള​റ്റും വെ​ന്നി​യൂ​ർ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന മു​ഹ​മ്മ​ദ് അ​ഫ്സീ​റി​ന്‍റെ പ​ൾ​സ​ർ മോ​ട്ടോ​ർ സൈ​ക്കി​ളും മോ​ഷ്ടി​ച്ച​താ​യി പ്ര​തി സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​മു​ത​ലു​ക​ൾ മു​ഴു​വ​ൻ ക​ണ്ടെ​ടു​ത്ത​താ​യും കൂ​ട്ടു​പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ കൗ​മാ​ര​ക്കാ​ർ ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ​വി​വ​രം തി​രൂ​ർ ഡി​വൈ​എ​സ്പി ബി​ജു ഭാ​സ്ക​റി​നു ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രൂ​ർ സി​ഐ പ​ദ്മ​രാ​ജ​ൻ, എ​സ്ഐ കെ.​ജെ.​ജി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave A Reply