ഇസ്രായേൽ പ്രധാനമന്ത്രി -നെതന്യാഹു കാര്‍ട്ടൂണ്‍ വിവാദം; ന്യൂയോര്‍ക്ക് ടൈംസ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കുന്നു

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര എഡിഷനില്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ രാജ്യത്തെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് അവസാനിപ്പിക്കുന്നു.ഏപ്രിലില്‍ പ്രസിദ്ധീകരിച്ചഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വൻ തോതിൽ വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ്പ്രമുഖ പത്രം രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.

ജൂത തൊപ്പി ധരിച്ച അന്ധനായ ട്രംപിന് പിന്നാലെ കാവല്‍ നായയായി പോകുന്ന നെതന്യാഹുവായിരുന്നു കാര്‍ട്ടൂണിലുണ്ടായിരുന്നത്. ജൂതവിരുദ്ധ കാര്‍ട്ടൂണെന്ന ആക്ഷേപം ഉയര്‍ന്നതോടെ പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. അതെ സമയം കഴിഞ്ഞ ഒരുവര്‍ഷമായി അന്താരാഷ്ട്ര എഡിഷനിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായി എഡിറ്റര്‍ ജെയിംസ് ബെന്നെറ്റ് വ്യക്തമാക്കി . വരുന്ന ജൂലൈ ഒന്നുമുതലായിരിക്കും തീരുമാനം നടപ്പിലാക്കുന്നത് .യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ സൃഷ്ടിച്ചതുകൊണ്ട് മാത്രം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നിരവധി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു . മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും സമൂഹമാധ്യമങ്ങളിലെ വിമര്‍ശനവും മറ്റും ആശങ്ക സൃഷ്ടിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിലെ കാര്‍ട്ടൂണിസ്റ്റ് പാട്രിക് ചപ്പാത്തേ വ്യക്തമാക്കി .

Leave A Reply