സൗദി അറേബ്യ: ആഗോള തലത്തിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി- ഇ -ടൂറിസ്റ്റ് വിസ ഏർപ്പെടുത്തുന്നു . 40 ദിവസം നീളുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3 മിനിറ്റിനകം വീസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

40 ദിവസം നീളുന്ന ജിദ്ദ ഫെസ്റ്റിവലിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ് എടുത്തിരിക്കണം എന്നതാണ് ഇ-ടൂറിസ്റ്റ് വീസക്ക് മുന്നോട്ട് വയ്ക്കുന്ന ഏക നിബന്ധന. പുതിയ നീക്കം സൗദിയുടെ വിനോദസഞ്ചാരത്തിനും ജിദ്ദ സീസൺ ഫെസ്റ്റിവലിനും നേട്ടമാകുമെന്ന് ജിദ്ദ സീസൺ ഫെസ്റ്റിവൽ ജനറൽ സൂപ്പർവൈസർ റാഇദ് അബു സിനദ പറഞ്ഞു. വിസ ആവശ്യമുള്ളയാളുടെ പേരും മേൽവിലാസവും നൽകിയാൽ നിമിഷങ്ങൾക്കകം വിസ ലഭിക്കുന്നതാണ് പദ്ധതി.

എണ്ണയിതര മേഖലയിൽ നിന്നുള്ള വരുമാനം ലക്ഷ്യമിട്ടാണ് ടൂറിസം വീസ നിയമങ്ങൾ ഉദാരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവത്തിനുള്ള ടിക്കറ്റ് ഓൺലൈനിലൂടെ വാങ്ങുന്നതിനോടനുബന്ധിച്ച് തന്നെ ടൂറിസ്റ്റ് വിസ അപേക്ഷയ്ക്കുള്ള ലിങ്കും ലഭിക്കും. ഇത് വഴി ജിദ്ദയിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ആരംഭിച്ച ഉത്സവം ജൂലൈ 18 വരെ നീളും .

Leave a comment