ലോകകപ്പ് ടീമിലേക്കായി ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്

ന്യൂഡല്‍ഹി: ഐസിസി ലോകകപ്പ് മത്സരത്തിനിടെ വിരലിന് പരുക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് . ബുധനാഴ്ച ഋഷഭ്പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ശിഖർ ധവാന്റെ പകരക്കാരനായി ഋഷഭിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരാന്‍ ബി.സി.സി.ഐ താരത്തോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ കോള്‍ട്ടര്‍ നൈലിന്റെ പന്തുകൊണ്ടാണ് ധവാന്റെ വിരലിന് പരിക്കേറ്റത്. സ്‌കാനിങ്ങില്‍ ധവാന്റെ കൈവിരലിനു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Leave A Reply