കൊ​ച്ചി:  പെ​രി​യയിൽ രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്നതിനിടയിലാണ് കോ​ട​തിയുടെ വിമർശനം . ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്(​ഡി​ജി​പി) എ​തി​രെ​യാ​ണ് കോ​ട​തി വിമർശനവുമായി രംഗത്തുവന്നത്.

ജാ​മ്യാ​പേ​ക്ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ ഡി​ജി​പി​ വീഴ്ച വരുത്തി . ഡി​ജി​പി​യു​ടെ ഓ​ഫീ​സി​ലെ ചി​ല​ര്‍​ക്ക് ര​ഹ​സ്യ അ​ജ​ണ്ട ഉ​ണ്ടോ​യെ​ന്നും കോ​ട​തി ആരാഞ്ഞു . കേ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ യാ​ഥാ​സ​മ​യം പോ​ലീ​സി​നും പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍​ക്കും ഡി​ജി​പി ഓ​ഫീ​സ് ന​ല്‍​കാ​ത്ത​ത് കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പോ​ലീ​സ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ യ​ഥാ​സ​മ​യം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് ഡി​ജി​പി​യു​ടെ ഓ​ ഫീസാണെന്നും എ​ന്നാ​ല്‍ ഇ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ യ​ഥാ​സ​മ​യം ല​ഭി​ക്കാ​റി​ല്ലെ​ന്നും കോ​ട​തി കൂട്ടിച്ചേർത്തു.

Leave a comment