ബാലഭാസ്‌ക്കറിന്റെ മരണം ; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും . അപകടത്തെപ്പറ്റിയും ഡ്രൈവറെക്കുറിച്ചുമുളള മൊഴികളില്‍ വ്യക്തത വരുത്തുന്നതിനാണ് ദൃക്സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴി എടുക്കുന്നത്.

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. പെട്ടന്നുള്ള യാത്രയില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നിഷേധിക്കുന്ന തരത്തിലുള്ള മൊഴികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത് . കൊല്ലത്തെ കടയിൽ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്നാണ് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ നൽകിയ മൊഴിയിൽ പറയുന്നത് . അതേസമയം ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെഎസ്ആ‌ർടിസി ഡ്രൈവർ അജി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ബാലഭാസ്കറിന്റെ മരണം അപകടമരണം തന്നെയാണെന്നാണ് പ്രകാശ് തമ്പിയും പറയുന്നത് .

Leave A Reply