സി.പി.എം തകരാൻ കാരണം കമ്യൂണിസം വിട്ട് ക്രിമിനലിസത്തിലേക്ക് തിരിഞ്ഞതിനാലെന്ന് വി.എം.സുധീരൻ

നെടുങ്കണ്ടം: കമ്യൂണിസം വിട്ട് ക്രിമിനലിസത്തിലേക്ക് തിരിഞ്ഞതും തൊഴിലാളിയെ ഉപേക്ഷിച്ച് മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ചതുമാണ് സി.പി.എമ്മിന്റെ തകർച്ചയ്ക്ക് കാരണമെന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നതിതിരേ ഉടുമ്പൻചോലയിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Leave A Reply