ഐസിസി ലോക കപ്പ് : ഓസീസ് – പാകിസ്ഥാൻ പോരാട്ടം ഇന്ന്

ടൗണ്‍ടണ്‍:  2019 ഐസിസി ലോകകപ്പ് ക്രിക്കറ്റില്‍ ബുധനാഴ്ച ഓസ്ട്രേലിയ – പാകിസ്താന്‍ പോരാട്ടം. ഇന്ത്യയോട് പരാജയപ്പെട്ടാണ് ഓസീസ് വരുന്നതെങ്കില്‍ മഴമൂലം ശ്രീലങ്കയ്‌ക്കെതിരായ മത്സരം നഷ്ടമായതിന്റെ നിരാശയിലാണ് പാകിസ്താന്‍ വരുന്നത്.മൂന്നു മാച്ചിൽ നിന്ന് നാലുപോയന്റുമായി ഓസീസ് പോയന്റ് നിലയില്‍ നാലാമതാണെങ്കില്‍ ഇത്രയും കളികളില്‍നിന്ന് മൂന്നുപോയന്റുമായി എട്ടാമതാണ് പാകിസ്താന്‍.

.ഇന്ത്യയുടെ മുന്നിൽ തോറ്റെങ്കിലും കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതില്‍ കാട്ടിയ മികവ് ഓസീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. വെസ്റ്റിന്‍ഡീസിനെതിരേ തോറ്റെന്നുകരുതിയ കളി അത്ഭുതകരമായ പ്രകടനത്തിലൂടെ തിരിച്ചുപിടിച്ചതിന്റെ ആവേശവും ഓസീസിനുണ്ടാകുമെന്നുറപ്പാണ്.

Leave A Reply