സിഖ് മതാചാര സംരക്ഷണം : ഹര്‍പ്രീതിന്ദര്‍ സിംഗ് താടിയും ടര്‍ബനുമായി യു.എസ്. വ്യോമസേനയില്‍

വാഷിങ്ടണ്‍ ഡി.സി : യുഎസ് വ്യോമസേനയില്‍ താടി വളര്‍ത്തുന്നതിനും ടര്‍ബന്‍ ഉപയോഗിക്കുന്നതിനും അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ -അമേരിക്കന്‍ സിഖ് എയര്‍മാന്‍ എന്ന ബഹുമതി ഹര്‍പ്രീതിന്ദര്‍ സിംഗിന്.വാഷിങ്ടണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ ചീഫ് ക്രൂവായ സിംഗിന് മത വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാഹചര്യം ലഭിച്ചത് ഇനി ചരിത്രത്തിന്റെ ഭാഗമാകും. സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്റ് എഡുക്കേഷന്‍ ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തിയതാണിത്.

അതെ സമയം 2017 ല്‍ സര്‍വീസിലുണ്ടായിരുന്ന ആദ്യ സിഖ് ബാച്ചിന് ഈ അനുമതി നിഷേധിച്ചിരുന്നു. അടുത്തിടെയാണ് യു.എസ് കരസേനയിലുള്ള സിഖ് മത വിശ്വാസികള്‍ക്കും മുസ്ലീം മതവിശ്വാസികള്‍ക്കും അവരുടെ മതവിശ്വാസമനുസരിച്ച് വസ്ത്രധാരണത്തിനുള്ള അനുമതി നൽകിയത്.മുസ്ലീം എയര്‍ഫോഴ്‌സ് ഓഫീസര്‍ക്ക് ഹൈജാബ് ധരിക്കാന്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് സിഖ് സമുദായാംഗമായി ഹര്‍പ്രീതിന്ദര്‍ സിംഗ് തന്റെ ആവശ്യം അധികൃതരോട് ഉന്നയിച്ചത്.

Leave A Reply