വീണ്ടും അമിത്ഷാ തന്നെ

വരുന്ന ഡിസംബർ വരെ അമിത് ഷാ തന്നെ ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും എന്ന് സൂചന. ആഭ്യന്തരമന്ത്രിയായിരിക്കുന്നതിനിടെയാണ് അമിത്ഷാ ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാൻ ബിജെപി നിർദ്ദേശിക്കുന്നത്.

അതേസമയം ആഭ്യന്തരമന്ത്രി ആയതുകൊണ്ട് തന്നെ ഒരു പ്രവർത്തന അധ്യക്ഷനെ കൂടി ബിജെപി നിയമിക്കും. വരുന്ന മൂന്ന് സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് നീക്കം.

Leave A Reply