സമുദ്രത്തിനടിയിലെ വാട്ടർതീം പാർക്ക്​: ആഗോള സഞ്ചാരികളെ ആകർഷിക്കാൻ ബഹ്‌റിൻ

മനാമ: ലോകത്തിൽ സമുദ്രത്തിനടിയിലെ പ്രഥമവും ഏറ്റവും വലിയതുമായ വാട്ടർതീം പാർക്ക്​ ബഹ്​റൈനിൽ യാഥാർഥ്യമാകുകയും ആഗസ്​റ്റിൽ ഇത്​ സന്ദർശകർക്കായി തുറന്ന്​ കൊടുക്കുകയും ചെയ്യുന്നതോടെ രാജ്യം ആഗോള ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും . കൂടുതൽ സന്ദർശകർ ​ ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ്​ രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലുള്ളവർ കരുതുന്നത്​. ഇത്​ ഹോട്ടൽ, റസ്​റ്റോറൻറ്​ ബിസിനസ്​ മേഖലക്കും ലാഭകരമാക്കും.പരിസ്ഥിതി സുപ്രീം കൗൺസിൽ, ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട്​ പോകുക.

സമുദ്രത്തിനടിയിലെ പാർക്കി​​െൻറ ശ്രദ്ധാകേന്ദ്രം ബോയിങ്​ 747 വിമാനമായിരിക്കും. യു.എ.ഇയിൽ നിന്നും വാങ്ങിയതാണിത്​.വിപുലമായ സജ്ജീകരണങ്ങളുള്ളതും രിസ്ഥിതിക സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാർക്കാണെ ന്നതും പ്രത്യേകതകൾ വർധിപ്പിക്കുന്നുണ്ട്​. 100,00 ചതുരശ്ര മീറ്ററാണ്​ പാർക്കി​​െൻറ വിസ്​തീർണ്ണം. പാർക്കിൽ എത്തുന്നവർക്ക്​ ഡൈവ്​ ചെയ്യുന്നതിനുള്ള പ്ര​േത്യക സ്ഥലങ്ങളുമുണ്ട്​. സമുദ്രജീവികളെ ആകർഷിക്കാൻ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട്​.

Leave A Reply