സാമ്പത്തിക ബാ​ധ്യ​ത​ക​ൾ തീ​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്; അ​നി​ൽ അം​ബാ​നി

ന്യൂ​ഡ​ൽ​ഹി: സാമ്പത്തിക ബാ​ധ്യ​ത​ക​ൾ തീ​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി. 14 മാ​സം​കൊ​ണ്ട് 35,000 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത തീ​ർ​പ്പാ​ക്കി​യെന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

24,800 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യും 2018 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2019 മേ​യ് 31 വ​രെ​യു​ള്ള പ​ലി​ശ​യി​ന​ത്തി​ൽ 10,600 കോ​ടി രൂ​പ​യും കൊ​ടു​ത്ത​താ​യി അ​നി​ൽ അം​ബാ​നി പ​റ​ഞ്ഞു.

റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ​ക്കെ​തി​രേ വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​ത് ത​ങ്ങ​ളു​ടെ ഓ​ഹ​രി​യു​ട​മ​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply