തമിഴ് ചിത്രം സിന്ധുബാദിലെ പുതിയ ലിറിക് ഗാനം പുറത്തിറങ്ങി

എസ്.യു അരുണ്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സിന്ധുബാദ്. ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തു. “ഉന്നാലതാൻ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. പ. വിജയ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് യുവാൻ ശങ്കർ രാജ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അൽ റൂഫിയൻ, പ്രിയ മാലി എന്നിവർ ചേർന്നാണ്.

അഞ്ജലിയാണ് ചിത്രത്തിലെ നായിക. ചിത്രം ജൂൺ 21-ന് റിലീസ് ചെയ്യും.വിജയ് സേതുപതിയുടെ മകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂൺ 21-ന് പ്രദർശനത്തിന് എത്തും. ചിത്രം നിർമിക്കുന്നത് എസ്എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ്.

Leave A Reply