പാ​ക്കി​സ്ഥാ​ന്‍ മു​ന്‍​പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ര്‍​ദാ​രി റി​മാ​ൻ​ഡി​ൽ

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ന്‍ മു​ന്‍​പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ര്‍​ദാ​രി റി​മാ​ൻഡ് ചെയ്തു. 11 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് കാലാവധി. ജൂ​ൺ 21 ന് ​വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ദാ​രി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് എ​ൻ​എ​ബി പ്രോ​സി​ക്യൂ​ട്ട​ർ മു​സാ​ഫ​ർ അ​ബ്ബാ​സി കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ത​ട​വി​ൽ പ​രി​ചാ​ര​ക​ർ ഉ​ൾ​പ്പെ​ടെ അ​ധി​ക സൗ​ക​ര്യ​ങ്ങ​ൾ അ​നു​വ​ദി​ച്ച് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന സ​ർ​ദാ​രി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ക​യും രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് ക​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് സ​ർ​ദാ​രി​ക്ക് എ​തി​രേ​യു​ള്ള ആ​രോ​പ​ണം.

Leave A Reply