ആമസോണ്‍ പേ ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസുമായി പങ്കാളിത്തത്തിന്

കൊച്ചി:   മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ ആമസോണ്‍ പേ ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസുമായി പങ്കാളിത്തത്തിന്. ഇനി മുതല്‍ ആമസോണ്‍ പേ ഉപയോക്താക്കള്‍ക്ക് അവരുടെ ആമസോണ്‍ അകൗണ്ട് ഉപയോഗിച്ച് ഓയോ സ്റ്റോര്‍ വഴി താമസസൗകര്യങ്ങള്‍ ബുക്ക് ചെയ്യാം. സൗത്ത് ഏഷ്യയിലെ ഒന്നാമത്തേതും, ചൈനയിലെ രണ്ടാമത്തേതും, ലോകത്തിലേ തന്നെ ആറാമത്തെയും വലിയ അക്കോമഡേഷന്‍ ബുക്കിങ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഓയോയുമായുള്ള ഈ സഹകരണം ഉപയോക്താക്കള്‍ക്ക് വന്‍ അവസരങ്ങള്‍ക്ക് വഴിയൊരുക്കും.

ആമസോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ആമസോണ്‍ അകൗണ്ടുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്നതിലുപരി ഫുഡ് ഓഡര്‍ ചെയ്യുക, യാത്ര, ബില്‍ പേയ്‌മെന്റുകള്‍ തുടങ്ങിയ പരിധിയില്ലാത്ത സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ ഇതിലൂടെ ആമസോണ്‍ ശ്രമിക്കുന്നുണ്ട്. ആസോണ്‍ ആപ്പ് വഴി ഓയോ സ്റ്റോറിലേക്ക് എത്താനായി സേവനം വഴിതിരിച്ചുവിടുന്നതിനുള്ള സൗകര്യവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.

‘ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്ക് ഏറ്റവും സൗകര്യവും, വിശ്വസ്തവും, മികച്ച പ്രതിഫലം ലഭിക്കുന്നതുമായ ഒരു ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായി മാറുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്’, ആമസോണ്‍ പേ ഇന്ത്യ ലിമിറ്റഡ് അക്സെപ്റ്റന്‍സ് ആന്‍ഡ് മര്‍ച്ചന്റ് പേയ്മെന്റ് ഡയറക്ടര്‍ മനേഷ് മഹാത്മേ പറഞ്ഞു. ‘ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി, അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനും പുതിയവയെ കൂട്ടി ചേര്‍ക്കുന്നതിനും ഞങ്ങള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ പങ്കാളിത്തത്തിലൂടെ ആമസോണ്‍ പേയുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള താമസസൗകര്യങ്ങള്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ എളുപ്പത്തില്‍ ഓയോ സ്റ്റോര്‍ വഴി ബുക്ക് ചെയ്യുന്നതിന് സാധിക്കും. ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് വൈസ് പ്രസിഡന്റ് ബുര്‍ഹനുദ്ദീന്‍ പിതാവള പറഞ്ഞു.

പുതിയ പങ്കാളിത്തത്തിലൂടെ മികച്ച ആനുകൂല്യങ്ങളും ആമസോണ്‍ പേ ഉപഭോക്താക്കള്‍ക്കായി ഓയോ ഒരുക്കിയിട്ടുണ്ട്. 2019 ജൂണ്‍ 30വരെ ഓയോ ബുക്കിങ് ചെയ്യുന്ന ആമസോണ്‍ പേ ഉപയോക്താക്കള്‍ക്ക് 60ശതമാനം ഇളവുകള്‍ ലഭ്യമാകും.

Leave A Reply