‘കെഫാക്’ ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ സ്കൂൾ പഠനോ ഉപകരണങ്ങൾ വിതരണം ചെയ്തു

കൊട്ടാരക്കര : ഖത്തർ  പ്രവാസി മലയാളി കൂട്ടായ്മയായ കൊട്ടാരക്കര പ്രവാസി അസ്സോസിയേഷൻ ‘കെഫാക് ‘ ന്റെ നേതൃത്വത്തിൽ 2019 -2020 അധ്യയന വർഷം കൊട്ടാരക്കരയും അതിന്റെ പരിസര പ്രദേശങ്ങളിലും ഉള്ള വിവിധ സ്കൂളുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അറുപത്തഞ്ചിൽ പരം കുട്ടികൾക്ക് സ്കൂൾ ബാഗുകൾ, നോട്ട് ബുക്കുകൾ , കുടകൾ പഠനോ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ വിവിധസ്കൂൾ അസ്സംബ്ലികളിൽ വെച്ച് ശ്രീ വി. വിജയകുമാർ മേലില ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്,ശ്രീ സുനിൽ ടി ഡാനിയേൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ , ശ്രീ കെ എ കോശി അണ്ടൂർ ശ്രീ റ്റി.ബാബുക്കുട്ടി അണ്ടൂർ, ശ്രീ പി.വി മാത്യു അമ്പലക്കര, മാർത്തോമാ സഭ കൗൺസിൽ അംഗം ശ്രീമതി ആലീസ് മാത്യു, ഉമ്മന്നൂർ പഞ്ചായത്തു മെമ്പർമാരായ ശ്രീ ജോൺകുട്ടി, ശ്രീമതി ഗീത കസ്തുർ എന്നിവർ വിതരണം ചെയ്തു. കെഫാക് ജോയിന്റ് സെക്രട്ടറി ശ്രീ സജി തടത്തിവിള നേതൃത്വം നൽകി . പ്രവർത്തക സമിതി മീറ്റിംഗിൽ ശ്രീ. ബിജു കെ ഫിലിപ്പ് , ബിജു പി ജോൺ, ബിനേഷ് ബാബു, സിബി മാത്യു,ആൻസി രാജീവ് എന്നിവർ പുതിയതായി വിദ്യഭ്യാസം കുറിക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും ആശംസകൾ നേർന്നു.

Leave A Reply