12 കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ ഉത്തരവ് നൽകി കേന്ദ്ര ധനകാര്യ വകുപ്പ്

ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകി ധനവകുപ്പ്. അനധികൃത സ്വത്ത് സമ്പാദനം ,അഴിമതിയാരോപണം,ലൈംഗിക പീഡനാരോപണം എന്നിവ നേരിടുന്ന 12 ഉദ്യോഗസ്ഥരെയാണ് ധനവകുപ്പ് നിർബന്ധിത വിരമിക്കലിന് വിധേയരാക്കുന്നത്.

കമ്മീഷണർമാർ ഉൾപ്പെടെയുള്ളവർ വിരമിക്കും. ധനമന്ത്രി നിർമ്മലാ സീതാരാമൻ ചുമതല ഏറ്റെടുത്ത ശേഷം ഉള്ള ആദ്യ അച്ചടക്ക നടപടി ആണിത്.

Leave A Reply