ഷാങ്ഹായ് ഉച്ചകോടിക്കായി മോദിക്ക് പാക് – വ്യോമ പാതയിലൂടെ പറക്കാം : മഞ്ഞുരുകുമെന്ന പ്രതീക്ഷയോടെ പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് തങ്ങളുടെ രാജ്യത്തിന്റെ വ്യോമപരിധിയിലൂടെ കടന്നുപോകാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കി. കിര്‍ഗിസ്ഥാനിലെ ബിഷ്കേകിലാണ് ജൂണ്‍ 13,14 തീയതികളില്‍ ഉച്ചകോടി നടക്കുന്നത്. പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ബാലാകോട്ട് മിന്നലാക്രമണത്തെ തുടർന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്തഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി മെയ് 21ന് എസ് സി ഒ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സുഷമാ സ്വരാജിന്‍റെ വിമാനത്തിനും പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. അതെ സമയം , വാണിജ്യ സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയാണ്. നരേന്ദ്രമോദിയുടെ വിമാനത്തിന് അനുമതി നല്‍കിയതിലൂടെ സാമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ മഞ്ഞുരുക്കുമെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. നേരത്തെ സമാധാന ചര്‍ച്ചകള്‍ ആകാമെന്ന പാകിസ്ഥാന്‍ വാഗ്ദാനം ഇന്ത്യ നിഷ്ക്കരുണം തള്ളിയിരുന്നു.

Leave A Reply